പാവറട്ടി: തെരുവുനായ്ക്കൾ ആക്രമിച്ചതിനെ തുടർന്ന് പാവറട്ടിയിൽ പ്രാദേശിക മാദ്ധ്യമ പ്രവർത്തകന് പരിക്കേറ്റു. മുൻ പാവറട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റുകൂടിയായ എൻ.ജെ ലിയോ (53) ആണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിലേക്ക് വരുന്നതിനിടെ വെൺമേനാട് കുളത്തിങ്കൽ പടിക്ക് സമീപമാണ് അപകടം. തെരുവുനായ്ക്കൾ കൂട്ടത്തോടെ ബൈക്കിനു മുന്നിലേക്ക് ചാടുകയായിരുന്നു. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ ലിയോ പാവറട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.