bdjs

കേന്ദ്ര റബ്ബർ ബോർഡ് അംഗമായി നിയമിതനായ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണനെ ബി.ഡി.ജെ.എസ് ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റി ആദരിക്കുന്നു.

ചാലക്കുടി: കേന്ദ്ര റബ്ബർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണനെ ബി.ഡി.ജെ.എസ് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. പ്രസിഡന്റ് അനിൽ തോട്ടവീഥി അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.കെ. ഗംഗാധരൻ, സി.ജി. അനിൽകുമാർ, കൊടകര മണ്ഡലം ഭാരവാഹി ഷാജി കൊടകര, കെ.പി. സന്തോഷ്, മനോജ് പള്ളിയിൽ, ലതാ ബാലൻ, സിനി സന്തോഷ്, പി.യു. ബാബു, പി.ജി. സുന്ദരൻ, ഇ.എസ്. അനിയൻ, കുമാരൻ കോടശേരി എന്നിവർ പ്രസംഗിച്ചു.