ചാലക്കുടി: കുണ്ടുകുഴിപ്പാടം കുറ്റിച്ചിറ ശ്രീഅന്നപൂർണ്ണേശ്വരി ശ്രീഭദ്രകാളി മഹാക്ഷേത്രത്തിൽ നവരാത്രി മഹോത്സവും സംഗീതാർച്ചനയും സെപ്തംബർ 25 മുതൽ ഒക്ടോബർ 5 വരെ നടക്കും. ക്ഷേത്രം മേൽശാന്തി അനൂപ് എടത്താടൻ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. ഞായറാഴ്ച വൈകിട്ട് 6 ന് ഡോ. ആർ.എൽ.വി രാമകൃഷ്ണൻ യജഞശാലയിൽ ഭദ്രദീപ പ്രകാശനം നടത്തും. സിനിമാതാരം നന്ദകിഷോർ നെല്ലിക്കൽ, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാകും. ആദ്യ കാണിക്ക സമർപ്പണം അജയൻ ചള്ളിയിലും നിറപറ സമർപ്പണം വിനി വിജയ് ഉളപറമ്പിലും നിർവഹിക്കും. കരുണൻ കൈപ്പുഴ, കെ.കെ. ചന്ദ്രൻ കൈപറമ്പിൽ എന്നിവരും വിവിധ സമർപ്പണങ്ങൾ നടത്തും. യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ, ഡോ. ജോയ് കട്ടക്കയം, ഡോ. കെ.കെ. ശ്രീജേഷ്, ഡോ. എം.എസ്. ശാംഭവി, ഡോ. കെ.എ. യദുകൃഷ്ണൻ, ഡോ. മാളവിക അനിൽകുമാർ എന്നിവരെ ചടങ്ങിൽ ആദരിക്കും.