ആറാട്ടുപുഴ: ശ്രീശാസ്താ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ 26ന് ആരംഭിക്കും. പുലർച്ചെ 4ന് നടതുറപ്പ്, നിർമ്മാല്യ ദർശനം തുടർന്ന് ശാസ്താവിന് 108 കരിക്കഭിഷേകം എന്നിവയുണ്ടാകും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ നവരാത്രി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട്, പെരുവനം കുട്ടൻമാരാർ എന്നിവർ പങ്കെടുക്കും. വൈകിട്ട് ചാക്യാർ കൂത്ത്, 27ന് വൈകിട്ട് തായമ്പക, നാടകം, 28ന് ഭജൻസന്ധ്യ, 29ന് വൈകിട്ട് തിരുവാതിരക്കളി, നൃത്തനൃത്ത്യങ്ങൾ, 30ന് വൈകിട്ട് നൃത്തനാടകം, 1ന് വൈകിട്ട് തിരുവാതിരക്കളി, ക്ലാസിക്കൽ ഭജൻസ്, 2ന് വൈകിട്ട് നൃത്തനൃത്ത്യങ്ങൾ, 3ന് വൈകിട്ട് 6ന് പൂജവയ്പ്പ്, 4ന് രാവിലെ സംഗീതാർച്ചന, വൈകിട്ട് നൃത്തനൃത്യങ്ങൾ, 5ന് വിജയദശമി ദിവസം രാവിലെ 6ന് സരസ്വതി പൂജ, എഴുത്തിനിരുത്തൽ, 6.30ന് സമൂഹ അക്ഷര പൂജ എന്നിവയുണ്ടാകും.