ngo-union
തൃപ്രയാർ താലൂക്ക് രൂപീകരിക്കണം : എൻജിഒ യൂണിയൻ

തൃപ്രയാർ: എൻ.ജി.ഒ യൂണിയൻ 59-ാമത് നാട്ടിക ഏരിയ വാർഷിക സമ്മേളനം പോളിടെക്‌നിക് ഹാളിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. നാട്ടിക ഏരിയ പ്രസിഡന്റ് കെ.സി. ഗിരീഷ് അദ്ധ്യക്ഷനായി. പി.എൻ. റിനേഷ്, കെ.എഫ്. ബിബിൻ, എം.വി. അരുൺ, പ്രജീഷ് ജനൻ എന്നിവർ സംസാരിച്ചു. തൃപ്രയാർ കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപീകരിക്കുക, നാട്ടിക മേഖലയിൽ കനോലി കനാൽ തീരത്ത് താമസിക്കുന്ന ജനങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. പുതിയ ഭാരവാഹികളായി എം.വി. അരുൺ (സെക്രട്ടറി), കെ.സി. ഗിരീഷ് (പ്രസിഡന്റ്), പ്രജീഷ് ജനൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി കെ.എഫ്. ബിബിൻ, സീനത്ത് ബീവി എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി പി.എൻ. റിനേഷ്, സി.വി. വിജിത്ത് എന്നിവരെയും തിരഞ്ഞെടുത്തു.