ഗുരുവായൂർ: റെയിൽവേ മേൽപാലത്തിന്റെ പാളത്തിന് മുകളിൽ വരുന്ന രണ്ട് സ്പാനുകൾക്കുള്ള കോൺക്രീറ്റ് തൂണിന്റെ പൈലിംഗ് ജോലികൾ ആരംഭിച്ചു. പൈലിംഗ് തുടങ്ങിയ സാഹചര്യത്തിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. നേരത്തെ ചെറുവാഹനങ്ങൾ ഈ ഭാഗത്തുകൂടി കടത്തിവിട്ടിരുന്നു. പൈലിംഗ് പൂർത്തിയാക്കി ഡിസംബറോടെ തൂണുകളുടെ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
ഗതാഗത ക്രമീകരണം ഇങ്ങനെ
ഗുരുവായൂരിൽ നിന്നും തൃശൂർ ഭാഗത്തേയ്ക്ക് പോകുന്ന ചെറിയ വാഹനങ്ങൾ ബാബു ലോഡ്ജ്, കർണംകോട് റെയിൽവേ ഗേറ്റ്, കൊളാടിപ്പടി പോകണം.
തൃശൂർ ഭാഗത്ത് നിന്നും ഗുരുവായൂരിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ തൈക്കാട് സബ് സ്റ്റേഷൻ ഭാഗത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് നിന്നും കോട്ടപ്പടി, മമ്മിയൂർ വഴി പോകണം.
ഇതിന് പുറമെ കൊളാടിപ്പടിയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് തിരുവെങ്കിടം, കുമാർ റോഡ്, മുളംകൂട്, നളന്ദ ജംഗ്ഷൻ, ചാമുണ്ടേശ്വരി ക്ഷേതം വഴി വടക്കേ ഔട്ടർ റിംഗ് റോഡിലേക്ക് പ്രവേശിക്കാം.
ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ കുന്നംകുളം വഴിയോ അമല പാവറട്ടി വഴിയോ കാഞ്ഞാണി വഴിയോ ഉപയോഗിക്കണം.