 
തൃപ്രയാർ: നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് വിദ്യാർത്ഥികൾ ബസ് സ്റ്റാൻഡ്
പരിസരത്ത് തെരുവ് നായ ബോധവത്കരണ നൃത്താവിഷ്‌കാരവും ഫ്ലാഷ്മോബും നടത്തി. നായയുടെ കടിയേറ്റാൽ ചെയ്യേണ്ട ഫസ്റ്റ് എയിഡിനെക്കുറിച്ചുള്ള പ്ലക്കാർഡ് പ്രദർശനവും നടന്നു. പരിസ്ഥിതി പ്രവർത്തകൻ ഹനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് ലീഡർ അമീന ബോധവത്കരണ ക്ലാസ് നയിച്ചു. തെരുവ് നായകളെ പുനരധിവസിപ്പിക്കാൻ ത്രിതല പഞ്ചായത്തുകൾ മുൻകൈയെടുത്ത് ഷെൽട്ടർ ഹോമുകൾ നിർമ്മിക്കണമെന്നും തെരുവ് നായകളെ ആകർഷിക്കുന്ന മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്‌കരിക്കാനുള്ള പ്രൊജക്ടുകൾ ഉടനടി ആരംഭിക്കണമെന്നും ആവശ്യമുയർന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശലഭ ശങ്കർ, അദ്ധ്യാപകരായ ഷൈജ, രശ്മി, വിജി രഘുരാം എന്നിവർ പങ്കെടുത്തു.