ragul

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കൊടകരയിലെത്തിയപ്പോൾ.

പുതുക്കാട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പുതുക്കാട് മണ്ഡലത്തിൽ ഊഷ്്മള സ്വീകരണം. രാവിലെ എഴോടെ പേരാമ്പ്രയിൽ നിന്നാരംഭിച്ച യാത്ര മണ്ഡലം അതിർത്തിയായ കൊളത്തൂരിൽ വച്ച് മണ്ഡലം, ജില്ലാ നേതാക്കൾ ചേർന്ന് സ്വീകരിച്ചു. യാത്രയ്ക്കിടെ കുറുമാലിയിൽ ദേശീയപാതയോരത്തെ ഹോട്ടലിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച ശേഷം യാത്ര തുടർന്നു. തുടർന്ന് പതിനൊന്നേടെ ആമ്പല്ലൂരിൽ മഹാതിരുവാതിരക്കളി, വാദ്യമേളങ്ങൾ, നാടൻ കലാരൂപങ്ങൾ എന്നിവയോടെ സ്വീകരിച്ചു. മണ്ഡലം അതിർത്തി മുതൽ ആയിരക്കണക്കിന് പ്രവർത്തകരാണ് യാത്രയിൽ അണിനിരന്നത്. ആമ്പല്ലൂരിൽ ദേശീയപാതയോരത്തെ ആംബൽ ഹോട്ടലിൽ വിശ്രമിച്ച ശേഷം വൈകിട്ടോടെ രാഹുൽ ഗാന്ധിയും സംഘവും ഒല്ലൂരിലേക്ക് യാത്ര തിരിച്ചു. പാതയോരത്ത് കാത്തുനിന്ന ഒട്ടേറെ കുട്ടികളെ വിളിച്ചു വരുത്തി കൂടെ നടത്തിയും അവർ നൽകിയ റോസാപൂക്കൾ സ്വീകരിച്ചും കുശലം പറഞ്ഞുമായിരുന്നു യാത്ര. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, നേതാക്കളായ ഉമ്മൻചാണ്ടി, എം.പിമാരായ ബെന്നി ബെഹന്നാൻ, ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, സനീഷ് കുമാർ ജോസഫ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ തുടങ്ങിയവർ രാഹുൽഗാന്ധിക്കൊപ്പം പാദയാത്രയിൽ ഉണ്ടായിരുന്നു.