thalikulam-block
തളിക്കുളം ബ്ലോക്ക് തല ക്ഷീര കർഷക സംഗമം സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

തളിക്കുളം: ക്ഷീരവികസന വകുപ്പ്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്തുകൾ, ക്ഷീര സഹകരണ സംഘങ്ങൾ, കൈതക്കൽ ക്ഷീര സഹകരണ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തളിക്കുളം ബ്ലോക്ക് തല ക്ഷീര കർഷക സംഗമം ബ്ലൂമിംഗ് ബഡ്‌സ് സ്‌കൂളിൽ നടത്തി. സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് അദ്ധ്യക്ഷനായി. ചടങ്ങിൽ ക്ഷീര കർഷകരെ ആദരിച്ചു. കേരള കർഷക ക്ഷേമനിധി കൊവിഡ് ധനസഹായ വിതരണവും നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ്, ഇ.ആർ.സി.എം.പി.യു ചെയർമാൻ എം.ടി. ജയൻ, മല്ലിക ദേവൻ, ലിന്റ സുഭാഷ് ചന്ദ്രൻ, പി.കെ.അനിത, സന്ധ്യ മനോഹരൻ, പി.ടി. ഫ്രാൻസിസ്, സന്ധ്യ ടി.എസ്, എ.വി. സുജാത, യു.വി. ജ്യോതി, സ്മിത ജയിംസ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി കർഷകർക്ക് കന്നുകാലികളിലെ വന്ധ്യതയും നിവാരണ മാർഗങ്ങളും എന്ന വിഷയത്തെക്കുറിച്ച് നാട്ടിക പഞ്ചായത്ത് വെറ്ററിനറി സർജൻ ഡോ. സാം എബ്രാഹം സി.എയും, ശാസ്ത്രീയ കന്നുകുട്ടി പരിപാലനം എന്ന വിഷയത്തെക്കുറിച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് ഡയറി ഫാം ഇൻസ്ട്രക്ടർ അനില ടി എന്നിവരുടെ നേതൃത്വത്തിൽ ക്ഷീര വികസന സെമിനാറും നടന്നു.