കൊടകര: കേന്ദ്രസർക്കാർ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനെതിരെ കൊടകര പഞ്ചായത്ത് ഐക്യകണ്‌ഠേന പ്രമേയം പാസ്സാക്കി. കൊടകര പഞ്ചായത്തിൽ 19 വാർഡുകളുണ്ട്. 35689 ജനസംഖ്യയിൽ 3422 പേർ തൊഴിൽ കാർഡ് എടുത്തവരാണ്. 2283 പേർ സജീവ തൊഴിലാളികൾ ആണ്. 2087 പേർ സ്ത്രീകളുമാണ്. വൈസ് പ്രസിഡന്റ് കെ.ജി. രജീഷ് പ്രമേയം വാർഡ് അംഗം ടി.കെ. പദ്മനാഭൻ പിന്തുണച്ചു. ഇന്നലെ ചേർന്ന കമ്മിറ്റി പ്രമേയം ഐക്യകണ്‌ഠേന അംഗീകരിച്ചു.