പുതുക്കാട്: പുതുക്കാട് സെന്ററിലുള്ള കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ചിരുന്ന ഡി.വൈ.എഫ്.ഐയുടെ ബാനർ നശിപ്പിച്ചതായി പരാതി. ഡി.വൈ.എഫ്.ഐ കൊടകര ബ്ലോക്ക് കമ്മിറ്റി പുതുക്കാട് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കൊടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുക്കാട് പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ഡി. നെൽസൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എൻ. വിഷ്ണു അദ്ധ്യക്ഷനായി. അഖിൽ ബാബു, പി.ആർ. വിഷ്ണു എന്നിവർ സംസാരിച്ചു.