1

തൃശൂർ : ക്ഷീണിതനാകാതെ ആയിരങ്ങൾക്ക് ആവേശം പകർന്ന് രാഹുൽ. മുപ്പത് കിലോമീറ്ററാണ് ദിവസവും രാഹുൽ നടക്കുന്നത്. വെയിൽ പരക്കും മുമ്പ് യാത്ര തുടരുന്ന ജോഡോ യാത്രയിൽ കൃത്യസമയം പാലിക്കാൻ രാഹുൽ പ്രത്യേകം ശ്രദ്ധചെലുത്തിയിരുന്നു. ഇന്നലെ രാവിലെ പേരാമ്പ്രയിൽ നിന്ന് 6.30 ന് ആരംഭിച്ച യാത്ര കൃത്യം പത്തിന് തന്നെ ആമ്പല്ലൂരിലെത്തി. എന്നാൽ തൃശൂരിലേക്കുള്ള യാത്ര ജനപങ്കാളിത്തം മൂലം അൽപ്പം വൈകി. തൃശൂരിലെ യാത്രാ മദ്ധ്യേ മുണ്ടുപാലത്ത് വെള്ളം കുടിക്കാനും രാഹുൽ കയറി. യാത്ര കടന്നുപോകുന്ന വഴിയോരങ്ങളിലെ ഇരുവശങ്ങളിലും നിരവധി പേരാണ് രാഹുൽ ഗാന്ധിയെ കാണാൻ കാത്തുനിന്നിരുന്നത്. കേരളത്തിലെ മുൻനിര നേതാക്കൾ എല്ലാം യാത്രയെ അനുഗമിക്കുന്നുണ്ട്. രാവിലത്തെ യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അൽപ്പനേരം പങ്കുചേർന്നു. കെ.മുരളീധരൻ മുഴുവൻ സമയവും ജാഥയെ അനുഗമിക്കുന്നുണ്ട്.

രാ​ഹു​ലി​നെ​ ​കാ​ത്ത് ​പ​തി​നാ​യി​ര​ങ്ങ​ൾ​ ​ഒ​ല്ലൂ​രിൽ

ഒ​ല്ലൂ​ർ​:​ ​ഒ​ല്ലൂ​ർ​ ​സെ​ന്റ​റി​ലെ​ത്തി​യ​ ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​യി​ൽ​ ​രാ​ഹു​ൽ​ഗാ​ന്ധി​യെ​ ​വ​ര​വേ​ൽ​ക്കാ​ൻ​ ​സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​ ​പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ​ജ​ന​ങ്ങ​ൾ​ ​സെ​ന്റ​റി​ലെ​ത്തി.​ ​ആ​വേ​ശം​ ​അ​തി​രു​ ​വി​ട്ട​ത് ​സു​ര​ക്ഷാ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും​ ​പൊ​ലി​സി​നും​ ​ത​ല​വേ​ദ​ന​യാ​യി.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ,​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല,​ ​പി.​സി.​വി​ഷ്ണു​നാ​ഥ്,​ ​അ​ൻ​വ​ർ​ ​സാ​ദ​ത്ത്,​ ​ടി.​ജെ.​സ​നീ​ഷ് ​കു​മാ​ർ,​ ​എം.​പി​മാ​രാ​യ​ ​ര​മ്യ​ ​ഹ​രി​ദാ​സ്,​ ​കെ.​സി.​വേ​ണു​ഗോ​പാ​ൽ,​ ​കെ.​മു​ര​ളീ​ധ​ര​ൻ,​ ​വി.​ടി.​ബ​ൽ​റാം,​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​ജോ​സ് ​വ​ള്ളൂ​ർ​ ​എ​ന്നി​വ​രും​ ​സ്വീ​ക​രി​ക്കാ​നെ​ത്തി.​ ​ത​ലോ​ർ​ ​ബൈ​പാ​സി​ൽ​ ​നി​ന്നും​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​യാ​ത്ര​ ​സു​ര​ക്ഷാ​പ്ര​ശ്‌​ന​ങ്ങ​ളെ​ ​മു​ൻ​നി​ർ​ത്തി​ ​ഒ​ല്ലൂ​രി​ലേ​ക്ക് ​മാ​റ്റി.​ ​തു​ട​ർ​ന്ന് ​കു​രി​യ​ച്ചി​റ,​ ​ശ​ക്ത​ൻ​ ​സ്റ്റാ​ൻ​ഡ് ​വ​ഴി,​ ​പ​ട്ടാ​ളം​ ​റോ​ഡ്,​ ​എം.​ഒ.​റോ​ഡി​ലൂ​ടെ,​ ​സ്വ​രാ​ജ് ​റൗ​ണ്ടി​ൽ​ ​ക​യ​റി,​ ​ന​ഗ​രം​ ​ചു​റ്റി​ ​തെ​ക്കേ​ ​ഗോ​പു​ര​ ​ന​ട​യി​ലെ​ത്തി.