sh
ഹരിതകർമ്മ സേനാംഗങ്ങൾക്ക് മാലിന്യത്തിൽ നിന്ന് കിട്ടിയ സ്വർണമാല ചേർപ്പ് പൊലീസ് സ്റ്റേഷനിൽ വച്ച് ഉടമ ശേവൻകുഴി മുഹമ്മദാലിയ്ക്ക് കൈമാറുന്നു.

ചേർപ്പ്: ചാഴൂർ പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങൾക്ക് പ്ലാസ്റ്റിക് മാലിന്യ ശേഖരത്തിൽ നിന്ന് കിട്ടിയ സ്വർണ മാല ഉടമയ്ക്ക് കൈമാറി. ഹരിതകർമ്മ സേനാംഗങ്ങളായ വലിയകത്ത് ഷാജഹാൻ ഭാര്യ ഹാജിറ, നടുവിൽത്തറ ജോഷി ഭാര്യ ലിറ്റി എന്നിവർക്കാണ് മാലിന്യം തരം തിരിക്കുന്നതിനിടയിൽ ഒന്നര പവൻ തൂക്കം വരുന്ന സ്വർണ മാല കഴിഞ്ഞ ദിവസം ലഭിച്ചത്.

ഇവർ ചേർപ്പ് പൊലീസിൽ മാല കൈമാറുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉടമയായ ശേവൻകുഴി മുഹമ്മദാലിയ്ക്ക് ചേർപ്പ് സി.ഐ: ടി.വി. ഷിബുവിന്റെ സാന്നിദ്ധ്യത്തിൽ മാല കൈമാറുകയും ചെയ്തു. ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലാൽ, വാർഡ് അംഗം രമ്യ ഗോപിനാഥ് എന്നിവരും സന്നിഹിതരായിരുന്നു.