തൃപ്രയാർ: നാട്ടിക പഞ്ചായത്തിലെ പട്ടികജാതി സഹകരണ സംഘം പുനഃസ്ഥാപിക്കണമെന്ന് എസ്.സി എസ്.ടി ഫെഡറേഷൻ നാട്ടിക പഞ്ചായത്ത് കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു. അജിത നാരായണൻ ഉദ്ഘാടനം ചെയ്തു. ടി.ആർ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. സിന്ധു പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. കെ.എ. രാമനാഥൻ, എ.കെ. ജീവനാഥൻ, ടി.കെ. പ്രസാദ്, ജി.എസ്. സുരേഷ് എന്നിവർ സംസാരിച്ചു. ഫെഡറേഷൻ നാട്ടിക പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. കെ.എ. രാമനാഥനെ ചെയർമാനായി തിരഞ്ഞെടുത്തു.