rupikarichu
ഓൾ ഇന്ത്യ ദളിത് റൈറ്റ്‌സ് മൂവ്‌മെന്റ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: ജാതി വ്യവസ്ഥയിൽ അധിഷ്ഠിതമായ ഭരണഘടന രാജ്യത്ത് നടപ്പിലാക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നതെന്ന് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ. ഇതിന്റെ ഭാഗമായാണ് മനുസ്മൃതി ഇന്ത്യൻ ഭരണഘടനയാക്കണമെന്ന് ആർ.എസ്.എസ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓൾ ഇന്ത്യ ദളിത് റൈറ്റ്‌സ് മൂവ്‌മെന്റ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർപേഴ്‌സൻ എം.യു. ഷിനിജ അദ്ധ്യക്ഷയായി. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി. ശിവാനന്ദൻ, എ.ഐ.ഡി.ആർ.എം ജില്ലാ പ്രസിഡന്റ് എം.വി. ഗംഗാധരൻ, എൻ.കെ. ഉദയപ്രകാശ്, ഗീത ഗോപി, സി.സി. വിപിൻചന്ദ്രൻ, ഇ.സി. അശോകൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.യു. ഷിനിജ (പ്രസിഡന്റ്), വേണു വയമ്പനാട്ട് (വൈസ് പ്രസിഡന്റ്), ഇ.സി. അശോകൻ (സെക്രട്ടറി), എം.കെ. ഹരിഹരൻ (ജോയിന്റ് സെക്രട്ടറി), കെ.കെ. അശോകൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.