 തൃശൂർ സബ് ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കാരമുക്ക് എസ്.എൻ.ജി.എസ് ഹയർ സെക്കൻഡറി സ്‌കൂൾ ടീം.
തൃശൂർ സബ് ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കാരമുക്ക് എസ്.എൻ.ജി.എസ് ഹയർ സെക്കൻഡറി സ്‌കൂൾ ടീം.
കാഞ്ഞാണി: തൃശൂർ വെസ്റ്റ് സബ്ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ മത്സരത്തിന് ആതിഥേയത്വം വഹിച്ച കാരമുക്ക് ശ്രീനാരായണ ഗുപ്തസമാജം ഹയർ സെക്കൻഡറി സ്‌കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. മത്സരത്തിന് 43 സ്‌കൂളുകളിൽ നിന്ന് ജൂനിയർ, സബ്ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുത്തു.
സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ എറവ് സെന്റ് ജോസഫ് ഇ.എം.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും, കാരമുക്ക് എസ്.എൻ.ജി.എസ്.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും, അന്തിക്കാട് എച്ച്.എസ് മൂന്നാം സ്ഥാനവും നേടി. സബ്ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കാരമുക്ക് എസ്.എൻ.ജി.എസ്.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും, കണ്ടശ്ശാംകടവ് എസ്.എച്ച് ഒഫ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ രണ്ടാം സ്ഥാനവും, അന്തിക്കാട് എച്ച്.എസ് മൂന്നാം സ്ഥാനവും നേടി.
ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കാരമുക്ക് എസ്.എൻ.ജി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും, പറപ്പൂർ സെന്റ് ജോൺസ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും, തൃശൂർ വി.ബി.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ അന്തിക്കാട് എച്ച്.എസ് ഒന്നാം സ്ഥാനവും, കാരമുക്ക് എസ്.എൻ.ജി.എസ്.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും, കണ്ടശ്ശാംകടവ് എസ്.എച്ച് ഒഫ് മേരീസ് ഗേൾസ് ഹൈസ്‌കൂൾ മൂന്നാം സ്ഥാനവും നേടി. സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ സി.എം.എസ് ഒന്നാം സ്ഥാനവും, പറപ്പൂർ സെന്റ് ജോൺസ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും, കാരമുക്ക് എസ്.എൻ.ജി.എസ്.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ടശ്ശാംകടവ് എസ്.എച്ച് ഒഫ് മേരീസ് ജി.എച്ച്.എസ് ഒന്നാം സ്ഥാനവും, അയ്യന്തോൾ ജി.വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും, കാരമുക്ക് എസ്.എൻ.ജി.എസ്.എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.