1
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വടക്കാഞ്ചേരിയിലെത്തിയപ്പോൾ.

വടക്കാഞ്ചേരി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജേഡോ യാത്രയ്ക്ക് വടക്കാഞ്ചേരിയിൽ ഉജ്ജ്വല വരവേൽപ്പ്. രാവിലെ തൃശൂരിൽ നിന്നും വടക്കഞ്ചേരിയിലെത്തിയ രാഹുൽ വടക്കാഞ്ചേരി ഫെറോനാ പള്ളിയിൽ വിശ്രമിക്കുന്നിടയിലാണ് ആര്യാടൻ മുഹമ്മദിന്റെ മരണ വാർത്ത അറിയുന്നത്. ഉടനെ അദ്ദേഹം ആര്യാടൻ മുഹമ്മദിന് അന്തിമോപചാരം അർപ്പിക്കാനായി പോയി. ഉച്ചയ്ക്ക് ഹെലികോപറ്റർ മാർഗം തൃശൂരിലെത്തിയ അദ്ദേഹം ഉച്ചയോടെ വടക്കാഞ്ചേരി ഫെറോന പള്ളിയിൽ തിരിച്ചെത്തി. പള്ളിയിൽ വിമുക്ത ഭടൻന്മാരുടെ വാർ ഹീറോസ് സംഗമത്തിൽ പങ്കെടുത്ത അദ്ദേഹം ഉച്ചഊണിന് പോയി. കാരവൻ വാഹനത്തിൽ അദ്ദേഹത്തിനായി ഒരുക്കിയിരുന്ന പുലാവും പനീർ ബട്ടറും ദാലും സലാഡും ഫ്രൂട്ട് സലാഡും കഴിച്ച ശേഷം വിശ്രമത്തിനായി പോയി. 5 മണിയോടെ വടക്കഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ആരംഭിച്ച ജാഥയിൽ പങ്കെടുക്കുന്നതിനായി പള്ളിയിൽ നിന്നും പുറപ്പെട്ടു. ജാഥയ്ക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിത്തന്ന പള്ളി വികാരി ഫാദർ ആന്റണി ചെമ്പകശ്ശേരിയെ അദ്ദേഹം നേരിൽകണ്ട് നന്ദി അറിയിച്ചു. തുടർന്ന് പദയാത്രയിൽ പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആയിരക്കണക്കിന് പ്രവർത്തകർ ജാഥയിൽ കണ്ണികളായി. എം.പി.മാരായ കെ. മുരളീധരൻ, ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, നേതാക്കളായ രമേശ് ചെന്നിത്തല, എം.എം. ഹസൻ, കെ.സി. വേണുഗോപാൽ, ജോസ് വള്ളൂർ തുടങ്ങിയവരും ജാഥയിൽ പങ്കെടുത്തു.