 
കേന്ദ്ര റബ്ബർ ബോർഡ് അംഗമായ യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണനെ എലിഞ്ഞിപ്ര എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ ആദരിക്കുന്നു.
ചാലക്കുടി: എസ്.എൻ.ഡി.പി എലിഞ്ഞിപ്ര ശാഖയുടെ കുടുംബ സംഗമം യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇൻചാർജ് കെ.പി. അപ്പുട്ടന്റെ അദ്ധ്യക്ഷയിൽ നടന്ന യോഗത്തിൽ സ്വാമി ബോധാനന്ദയുടെ സമാധി ദിനാചരണവും നടത്തി. കേന്ദ്ര റബ്ബർ ബോർഡ് അംഗമായി നിയമിതനായ കെ.എ. ഉണ്ണിക്കൃഷ്ണൻ, കേരള കൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരൻ പുരസ്‌കാരം നേടിയ ചാലക്കുടി ലേഖകൻ കെ.വി. ജയൻ എന്നിവരെ യോഗത്തിൽ ഉപഹാരം നൽകി ആദരിച്ചു. സെക്രട്ടറി കെ.കെ. ശ്രീധരൻ, യൂണിയൻ കൗൺസിലർ അനിൽ തോട്ടവീഥി, ഓമന വേലായുധൻ, വത്സല പങ്കജാക്ഷൻ, പി.എം. ഹരിദാസ്, പി.എ. സുബാഷ് ചന്ദ്രദാസ് എന്നിവർ പ്രസംഗിച്ചു.