news-photo-

നവരാത്രി ആഘോഷങ്ങൾക്ക് ആരംഭം കുറിച്ച് മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ നടന്ന എ. അനന്തപത്മനാഭന്റെ വീണക്കച്ചേരി.

ഗുരുവായൂർ: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് ആരംഭമായി. ക്ഷേത്രം മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു. തുടർന്ന് വീണ വിദ്വാൻ എ. അനന്തപത്മനാഭന്റെ വീണക്കച്ചേരി അരങ്ങേറി. ഇന്നു മുതൽ രാവിലെ 6.30ന് സരസ്വതി വന്ദനം, 8.30ന് സംഗീതാർച്ചന, വൈകിട്ട് 5.30ന് നൃത്താഞ്ജലി, 7ന് പ്രശസ്തരുടെ സംഗീത കച്ചേരി എന്നിവയുണ്ടാകും. പ്രത്യേകം തയാറാക്കിയ സരസ്വതി മണ്ഡപത്തിൽ പൂജകൾ നടക്കും. ഒക്ടോബർ 3ന് പൂജാവയ്പ് നടക്കും. 4ന് മഹാനവമി ദിവസം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ വേദസാര ലളിത സഹസ്ര നാമാർച്ചന. 5ന് വിജയദശമി നാളിൽ എഴുത്തിനിരുത്ത് എന്നിവയുമുണ്ടാകും. നവരാത്രി മണ്ഡപത്തിൽ സരസ്വതി പൂജ, തൃകാല പൂജ, സാരസ്വത അർച്ചന, വെണ്ണ ജപം, ലക്ഷാർച്ചന തുടങ്ങിയ വഴിപാടുകൾക്ക് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.