 
ചാലക്കുടി: എസ്.എൻ.ഡി.പി ഈസ്റ്റ് ചാലക്കുടി ശാഖ, കൂടപ്പുഴ ശ്രീനാരായണ സമാജം ട്രസ്റ്റ് എന്നിവയുടെ സംയുക്ത യോഗം പ്രസിഡന്റ് കെ.എ. ഉണ്ണിക്കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടി. കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരൻ സ്മാരക പുരസ്‌കാരം നേടിയ ചാലക്കുടി റിപ്പോർട്ടർ കെ.വി. ജയന് സ്വീകരണം നൽകി. പ്രസിഡന്റ് കെ.എ. ഉണ്ണിക്കൃഷ്ണൻ പൊന്നാട അണിയിച്ചു. സെക്രട്ടറിമാരായ എ.ടി. ബാബു, ബാബു തുമ്പരത്തി, കെ.കെ. സന്തോഷ്, സി.എസ്. സത്യൻ, കെ. പരമേശ്വരൻ, എം.കെ. സതീശൻ തുടങ്ങിയവർ പ്രസംഗിച്ചു.