swami

ചാലക്കുടി ഗായത്രി ആശ്രമത്തിൽ നടന്ന ബോധാനന്ദ സ്വാമികളുടെ സമാധി ദിനാചണം എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: ചാലക്കുടി ഗായത്രി ആശ്രമത്തിൽ ബോധാനന്ദ സ്വാമികളുടെ 95-ാം സമാധി ദിനം ആചരിച്ചു. പുഷ്പാർച്ചനയെ തുടർന്ന് ചേർന്ന അനുസ്മരണ ചടങ്ങ് എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. വി.ഡി. ജയപാൽ അദ്ധ്യക്ഷനായി. നഗരസഭാ കൗൺസിലർ വി.ജെ. ജോജി, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ, സുന്ദർലാൽ കൊരട്ടി, എം.എൻ. മോഹനൻ, സാബു മേപ്പുള്ളി, ഗുരുദർശന രഹന എന്നിവർ സംസാരിച്ചു.