ചേർപ്പ്: ഊരകത്തമ്മത്തിരുവടി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ആഘോഷ പരിപാടികൾ താനൂർ സ്വരൂപം വെട്ടത്ത് രാജവംശം പുളിക്കൽ ശങ്കരോടത്ത് കോവിലകം എച്ച്.എച്ച്. മാനവേന്ദ്ര വർമ്മ യോഗാതിരിപ്പാട് അമ്പോറ്റി ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി.ഡി. ശോഭന അദ്ധ്യക്ഷയായി. പിന്നണി ഗായകൻ അനൂപ് ശങ്കർ മുഖ്യാതിഥിയായി. ക്ഷേത്രം തന്ത്രിമാരായ വടക്കേടത്ത് പെരുമ്പടപ്പ് കേശവൻ നമ്പൂതിരി, തെക്കേടത്ത് പെരുമ്പടപ്പ് ദാമോദരൻ നമ്പൂതിരി, ദേവസ്വം ഓഫീസർ എ.പി. രാജേഷ്, വിനീത എന്നിവർ പ്രസംഗിച്ചു. ആറാട്ടുപുഴ പ്രദീപിന്റെ ശിഷ്യർ നയിച്ച ഓട്ടൻതുള്ളൽ അരങ്ങേറ്റവും ഉണ്ടായിരുന്നു.