foto

നവരാത്രിയോടനുബന്ധിച്ച് എടക്കുന്നി ക്ഷേത്രത്തിൽ ദാമോദരൻ നമ്പീശൻ പാഠകം അവതരിപ്പിക്കുന്നു.

ഒല്ലൂർ: 85ാം വയസിലും ഊർജസ്വലതയോടെ തന്റെ കർത്തവ്യത്തിൽ വ്യാപൃതനാണ് എടക്കുന്നി ആരുക്കുളങ്ങര പുഷ്പ്പകത്ത് വീട്ടിൽ ദാമോദരൻ നമ്പീശൻ. എടക്കുന്നി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവേളയിൽ അര നൂറ്റാണ്ടിലേറെയായി പാഠകം അവതരിപ്പിച്ച് വരുന്നത് ദാമോദരൻ നമ്പീശനാണ്. കേരളത്തിലെ പാഠക കുലപതി എന്നറിയപ്പെടുന്ന ദാമോദരൻ നമ്പീശൻ തന്റെ പതിനെട്ടാം വയസിൽ തുടങ്ങിയതാണ് പാഠകാവതരണം. ആദ്യത്തെ പാഠകാവതരണം കഴിഞ്ഞപ്പോൾ തന്നെ വലിയൊരുപറ്റം ആസ്വാദകർ തനിക്കുണ്ടായതായും നമ്പീശൻ ഓർക്കുന്നു. ഇപ്പോഴും പല ക്ഷേത്രങ്ങളിലും ദക്ഷിണയായാണ് ഇദ്ദേഹം പാഠകം അവതരിപ്പിക്കുന്നതെന്നതും ശ്രദ്ധേയമാണ്. തൈക്കാട്ടുശേരി വൈദ്യരത്‌നം ആയുർവേദ മരുന്നുത്പാദന കേന്ദ്രത്തിലെ ഉദ്യോഗസ്ഥനാണ്.