 
കയ്പമംഗലം: ദേവമംഗലം ക്ഷേത്രം ചുറ്റുമതിലിന്റെ തറക്കല്ലിടൽ കർമ്മം ക്ഷേത്രം രക്ഷാധികാരി ബൈജു ചന്ദ്രൻ നെല്ലിക്കത്തറ നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി അഖിലേഷിന്റെ കാർമ്മികത്വത്തിൽ ചടങ്ങിനോട് അനുബന്ധിച്ച് വാസ്തുബലി, ഗണപതി ഹവനം എന്നിവ നടന്നു. ക്ഷേത്രം പ്രസിഡന്റ് വി.കെ. ചന്ദ്രശേഖരൻ, സെക്രട്ടറി ടി.എം. രാധാകൃഷ്ണൻ, ടി.വി. മുരളി, ടി.വി. വിശ്വംഭരൻ, ടി.എസ്. ശിവപ്രകാശൻ, കെ.ആർ. സത്യൻ എന്നിവർ നേതൃത്വം നൽകി.