vaidhyarathanam

തൃശൂർ : ആര്യവൈദ്യ ഫാർമസി കോയമ്പത്തൂർ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായിരുന്ന ഡോ.പി.ആർ.കൃഷ്ണകുമാർ ജന്മദിനത്തിന്റെ ഭാഗമായി ദേശീയാടിസ്ഥാനത്തിൽ നടത്തിയ ആയുർവേദ കോളേജ് ഹൗസ് സർജൻസ്, പി.ജി.വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരം, ആയുർക്വിസ് 2022ൽ വൈദ്യരത്‌നം ആയുർവേദ കോളേജിലെ കായചികിത്സവിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളായ ഡോ.സുപര്യ സുഭാഷ് പി ആൻഡ് ഡോ.ഹരിഹരൻ.എം.കെ എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കെ.എ.ടി.എസ് ആയുർവേദ കോളേജ് ഒറീസയെ പരാജയപ്പെടുത്തിയാണ് നേട്ടം. ആര്യവൈദ്യ ഫാർമസി കോയമ്പത്തൂർ ലിമിറ്റഡ് ആൻഡ് എ.വി.പി റിസേർച്ച് ഫൗണ്ടേഷനും, സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുത്ത കോളേജുകളിൽ നിന്ന് 16 കോളേജുകൾ ക്വാർട്ടർ ഫൈനലിലെത്തി. ഇതിൽ ഫൈനലിലെത്തിയാണ്, വൈദ്യരത്‌നം ടീം ഒന്നാം സ്ഥാനം നേടിയത്. ഒന്നാം സമ്മാനം 50,000 രൂപയാണ്.

കെ​ട്ടി​ട​ ​നി​ർ​മ്മാ​ണ​ത്തൊ​ഴി​ലാ​ളി​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം

തൃ​ശൂ​ർ​:​ ​കെ​ട്ടി​ട​ ​നി​ർ​മ്മാ​ണ​ത്തൊ​ഴി​ലാ​ളി​ ​കോ​ൺ​ഗ്ര​സ് ​ജി​ല്ലാ​ ​സ​മ്മേ​ള​നം​ ​ഒ​ക്ടോ​ബ​ർ​ ​ഒ​മ്പ​തി​ന് ​രാ​വി​ലെ​ 10​ന് ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​യി​ൽ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ത​മ്പി​ ​ക​ണ്ണാ​ട​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ജി​ല്ലാ​ ​പ്ര​ഡി​ഡ​ന്റ് ​പി.​സി.​തോ​മ​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​മു​ൻ​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​പി.​എ.​മാ​ധ​വ​ൻ,​ ​ടി.​വി.​ച​ന്ദ്ര​മോ​ഹ​ൻ,​ ​എം.​കെ.​പോ​ൾ​സ​ൺ​ ​തു​ട​ങ്ങി​യ​വ​ർ​ ​വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും.