കയ്പമംഗലം: പെരിഞ്ഞനം ഗവ. യു.പി സ്‌കൂളിൽ പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കം. സ്‌കൂളിലെ ആയിരത്തോളം വരുന്ന കുട്ടികൾക്കാണ് ഇതുപ്രകാരം പ്രഭാതഭക്ഷണം ലഭിക്കുക. പെരിഞ്ഞനം പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ഒ.കെ. നാസർ അദ്ധ്യക്ഷനായി. എൻ.കെ. അബ്ദുൾ നാസർ, ഇ.ആർ. ഷീല, കെ.എ. ഖദീജാബി, നസീർ വേളയിൽ, ബബിത, ജയന്തി മനോജ്, സന്ധ്യ സുനിൽ എന്നിവർ പ്രസംഗിച്ചു.