 
മുള്ളൂർക്കര റെയിൽവേ ഗേറ്റിൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചപ്പോൾ.
വടക്കാഞ്ചേരി: മുള്ളൂർക്കര റെയിൽവേ ഗേറ്റിലെ അറ്റകുറ്റപ്പണികൾക്ക് തുടക്കം കുറിച്ചു. മുള്ളൂർക്കര റെയിൽവേ ഗേറ്റിന് താഴെയുള്ള ട്രാക്കുകൾക്കിടയിലുള്ള ടൈൽ വിരിച്ച പാതയിലെ അപാകതകളെ തുടർന്ന് മുള്ളൂർക്കര പൗരാവലിയും മുള്ളൂർക്കര വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് തൃശൂർ സതേൺ റെയിൽവെ സീനിയർ സൂപ്രണ്ട് എൻജിനീയർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ടൈൽ വിരിച്ച പാതയുടെ പുനർനിർമ്മാണമാരംഭിച്ചു. ഇന്നലെ മുതലാണ് നിർമ്മാണം ആരംഭിച്ചത്. ഓരോ ഭാഗങ്ങളായാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. അതിനാൽ ഗതാഗത തടസം അനുഭവപ്പെടുന്നില്ല.