പാവറട്ടി: പാടൂർ ഇടിയഞ്ചിറയിൽ തെങ്ങ് വീണ് വീട് തകർന്നു. കണിച്ചിയിൽ കൃഷ്ണൻ ഭാര്യ അംബുജയുടെ ഓട് മേഞ്ഞ വീടിന് മുകളിലാണ് തെങ്ങ് വീണത്. വെങ്കിടങ്ങ് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വാസന്തി ആനന്ദൻ, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എ. സതീഷ്, സി.പി.എം ലോക്കൽ സെക്രട്ടറി കെ.എ. ബാലകൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി. വെങ്കിടങ്ങ് വില്ലേജ് ഓഫീസറെ വിവരം അറിയിച്ചു.