v

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. പെരുവനം കുട്ടൻ മാരാർ, പെരുവനം, ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എ.എ. കുമാരൻ , തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസി. കമ്മിഷണർ സുനിൽ കർത്ത, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽകുമാർ, എന്നിവർ പ്രസംഗിച്ചു. നിർമ്മാല്യ ദർശനം, ശാസ്താവിന് കരിക്കഭിഷേകം, കലാമണ്ഡലം രാമചാക്യാർ അവതരിപ്പിച്ച ചാക്യാർ കൂത്ത് എന്നിവയുണ്ടായിരുന്നു.