കൊടുങ്ങല്ലൂർ: നിർദ്ധനനായ അജിയുടെ വീടെന്ന സ്വപ്നം സുമനസുകൾ ചേർന്ന് സക്ഷാത്കരിക്കുന്നു. എറിയാട് പഴയ ഹെൽത്ത് സെന്ററിനു സമീപം വലിച്ചു കെട്ടിയ പ്ലാസ്റ്റിക് ഷീറ്റിനു കീഴെ അന്തിയുറങ്ങുന്ന വലിയപറമ്പിൽ അജിയുടെ കുടുംബത്തിനാണ് നാട്ടുകാരും സി.പി.ഐയും ചേർന്ന് വീട് ഒരുക്കുന്നത്.

അജിയും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് കുടുംബം. വീടിന്റെ തറക്കല്ലിടൽ കർമ്മം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വത്സമ്മ ടീച്ചർ അദ്ധ്യക്ഷയായി. ടി.എ. ഷാഹിദ്, ഷെമീർ കടമ്പോട്ട്, സാറാബി ഉമ്മർ , പി.കെ. ഗോപാലകൃഷ്ണൻ , വി.വി. രാജീവൻ തുടങ്ങിയവർ പങ്കെടുത്തു. ഇ.കെ. ലെനിൻ സ്വാഗതം പറഞ്ഞു.