
തൃശൂർ: ആർ.ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ് മേള ജില്ലാ പ്ലാനിംഗ് കോൺഫറൻസ് ഹാളിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. ട്രെയിനിംഗ് ഓഫീസർ സുധ പി.കെ. സ്വാഗതം പറഞ്ഞു. ചാലക്കുടി ഐ.ടി.ഐ പ്രിൻസിപ്പാൾ രാജേഷ് വി.ചന്ദ്രൻ അദ്ധ്യക്ഷനായി. ഡി.ഐ.സി ജനറൽ മാനേജർ കെ.എസ്.കൃപകുമാർ, ജില്ലാ ലേബർ ഓഫീസർ ജോവിൻ എം.എം, ദേശമംഗലം ഐ.ടി.ഐ പ്രിൻസിപ്പാൾ ഷാജു കെ.പി, സുമിനി ടി.എ എന്നിവർ സംസാരിച്ചു. 308 പേർ മേളയിൽ 122 പേരെ വിവിധ കമ്പനികൾ അപ്രന്റിസ് ദേശമംഗലം തിരഞ്ഞെടുത്തു.