aaa
കാരമുക്ക് ശ്രീ നാരായണഗുപ്ത സമാജം ഹയർ സെക്കൻഡറി സ്‌കുളിലെ അനുസ്മരണ സമ്മേളനത്തിൽ സ്‌കൂൾ പ്രധാന അദ്ധ്യാപിക ജയന്തി എൻ മേനോൻ സംസാരിക്കുന്നു.

കാഞ്ഞാണി: കാരമുക്ക് ശ്രീ നാരായണഗുപ്ത സമാജം ഹയർ സെക്കൻഡറി സ്‌കുളിലെ മുൻപ്രധാന അദ്ധ്യാപകരായ ടി.പി. രാധകൃഷ്ണൻ, ശശികല മുൻ അദ്ധ്യാപകരായ സൗമ്യ, പ്രേമലത, ജീവനക്കാരൻ സുരേന്ദ്രൻ എനിവരുടെ നിര്യാണത്തിൽ പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തുന്ന അനുസ്മരണയോഗത്തിൽ സ്‌കൂൾ പ്രധാന അദ്ധ്യാപിക ജയന്തി എൻ. മേനോൻ അദ്ധ്യക്ഷയായി.

പൂർവ അദ്ധ്യാപകൻ പ്രദീപ് മാസ്റ്റർ അവലോകനം നടത്തി. സ്‌കൂൾ മാനേജർ പി.എ. ജയപ്രകാശ്, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷോയ്‌ നാരായണൻ, വാർഡ് അംഗങ്ങളായ ധർമ്മൻ പറത്താട്ടിൽ, ബിന്ദു സതീഷ്, സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ബിത സുബിൻ, പൂർവ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് സനീഷ രതിഷ്, സതീശൻ, ബിജു ആന്റോ സി.ടി, മണിക്കണ്ഠൻ എം.കെ, ജേക്കബ് എന്നിവർ സംസാരിച്ചു.