 
ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ഗുരുവായൂർ കോ-ഓപറേറ്റീവ് അർബൻ ബാങ്ക് ഭരണ സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി വി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.
ഗുരുവായൂർ: മുൻമന്ത്രിയും സഹകാരിയും കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ഗുരുവായൂർ കോ-ഓപറേറ്റീവ് അർബൻ ബാങ്ക് ഭരണ സമിതി അനുശോചനം രേഖപ്പെടുത്തി. അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറിയും ബാങ്ക് ചെയർമാനുമായ വി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ഭാരവാഹികളായ പി. യതീന്ദ്രദാസ്, കെ.ഡി. വീരമണി, ബാങ്ക് വൈസ് ചെയർമാൻ ആർ.എ. അബൂബക്കർ, ഡയറക്ടർമാരായ ആന്റോ തോമസ്, നിഖിൽ ജി.കൃഷ്ണൻ, സി.എസ്. ഷിജിത, ബിനീഷ് തുടങ്ങിയവർ സംസാരിച്ചു. പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി.