 
കാഞ്ഞാണി: കാരമുക്ക് പൂതൃകോവിൽ നരസിംഹമൂർത്തി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് കെ. ഷാജി അദ്ധ്യക്ഷനായി. വാർഡ് അംഗം ബീന സേവ്യർ, ഷോയ് നാരായണൻ, സൂര്യനാരായണൻ, പി.ബി. വേണു സംസാരിച്ചു. ക്ഷേത്രം ട്രസ്റ്റി മുകേഷ് നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി.