aaaa
വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ തന്ത്രി പഴങ്ങാപ്പറമ്പ് സതീശൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു.

അരിമ്പൂർ: വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ തന്ത്രി പഴങ്ങാപ്പറമ്പ് സതീശൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് രാമചന്ദ്രൻ കറുത്തേത്തിൽ അദ്ധ്യക്ഷനായി. കൃഷ്ണൻകുട്ടി നായർ പറളിയിൽ, ഗോപി അറയ്ക്കൽ, ഇരിങ്ങപ്പുറം ബാബു, വൈശാഖ് എന്നിവർ പ്രസംഗിച്ചു. ലളിതാസഹസ്ര നാമാർച്ചന നടന്നു. കേളി, ശ്രീപ്രിയ കലാവേദിയുടെ നൃത്താർച്ചന എന്നിവ നടന്നു