thi

ചേർപ്പ് തിരുവുള്ളക്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം. മദ്ധ്യമേഖല ഡി.ഐ.ജി: പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്തു. തിരുവുള്ളക്കാവ് ദേവസ്വം പ്രസിഡന്റ് ആരൂർ ദേവൻ അടിതിരിപ്പാട് അദ്ധ്യക്ഷനായി.

ചെറുശ്ശേരി വിവേകാനന്ദ സേവാ കേന്ദ്രം സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അനുഗ്രഹ സംഭാഷണം നടത്തി. ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജീഷ കള്ളിയത്ത്, പഞ്ചായത്ത് അംഗം ശ്രുതി വിജിൽ, എം.പി. സുരേന്ദ്രൻ, എ.എ. കുമാരൻ, പി.കെ. ദാമോദരൻ, സി.ആർ. രാജൻ എന്നിവർ സംസാരിച്ചു.

സമ്പൂർണ നെയ് നിറമാല, നാദസ്വരം, നൃത്ത്യ നൃത്യങ്ങൾ എന്നിവയുണ്ടായിരുന്നു.