ചാലക്കുടി: മാസം അവസാനിക്കാറായിട്ടും ചാലക്കുടി താലൂക്കിലെ റേഷൻ കടകളിൽ അരിയുടെ വിതരണം പൂർത്തിയായില്ലെന്ന്് ആക്ഷേപം. അരി സ്റ്റോക്ക് എത്താൻ വൈകിയതാണ് വിനയായത്. ഓണത്തിന്റെ സ്‌പെഷ്യൽ അരി വിതരണവും മറ്റും നടക്കുമ്പോൾ പ്രതിമാസ വിതരണം ശരിയായി നടന്നില്ല. 15 മുതൽ 20 വരെ തിയതികളിൽ പൂർത്തിയാകുന്ന അരി വിതരണം ഏറെ നീണ്ടു പോവുകയായിരുന്നു. എഫ്.സി.ഐ ഗോഡൗണിൽ നിന്ന് ഏതാനും ദിവസം മുൻപ് എത്തിയ സ്റ്റോക്ക് യഥാസമയം റേഷൻ കടകളിലേയ്ക്ക് കൊണ്ടു പോകാനായില്ല. ചാലക്കുടി താലൂക്കിലാണ് പ്രതിസന്ധിയുണ്ടായത്. ഇതുമൂലം വിതരണത്തിന്റെ ദിവസം നീട്ടലും നടക്കാനിടയില്ല. താലൂക്കിൽ 195 റേഷൻ കടകളിലും നിരവധിയിടങ്ങളിൽ പ്രതിസന്ധി തുടരുകയാണ്.