navarathri

കുണ്ടുകുഴിപ്പാടം കുറ്റിച്ചിറ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ ആരംഭിച്ച നവരാത്രി മഹോത്സവം ഡോ. ആർ.എൽ.വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: കുണ്ടുകുഴിപ്പാടം കുറ്റിച്ചിറ ശ്രീഅന്നപൂർണേശ്വരി ശ്രീഭദ്രകാളി മഹാക്ഷേത്രത്തിൽ നവരാത്രി മഹോത്സവും സംഗീതാർച്ചനയും ആരംഭിച്ചു. നർത്തകനും സിനിമാതാരവുമായ ഡോ. ആർ.എൽ.വി രാമകൃഷ്ണൻ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡന്റ് ടി.കെ. മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാതാരം നന്ദകിഷോർ നെല്ലിക്കൽ, എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. മേൽശാന്തി അനൂപ് എടത്താടൻ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. അജയൻ ചള്ളിയിൽ, വിനി വിജയ് ഉളപറമ്പിൽ, കരുണൻ കൈപ്പുഴ, കെ.കെ. ചന്ദ്രൻ കൈപറമ്പിൽ എന്നിവർ വിവിധ സമർപ്പണങ്ങൾ നടത്തി. വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പി.സി. മനോജ്, സമിതി സെക്രട്ടറി കെ.വി. അജയൻ, ഡോ. ജോയ് കട്ടക്കയം, സമിതി വൈസ് പ്രസിഡന്റ് എ.വി. സുധീഷ്, സമിതി ജോ. സെക്രട്ടറി പി.കെ. രണദേവ് എന്നിവർ പ്രസംഗിച്ചു.