animal

തൃശൂർ: തെരുവുനായ്ക്കൾക്ക് പേവിഷ കുത്തിവയ്‌പ്പെടുക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർ ഒരു കുത്തിവയ്പിന് പകരം ഇനി മൂന്നെണ്ണം എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാർക്കും ഇത് ബാധകമാണ്. നായ്ക്കളെ കുത്തിവയ്ക്കുന്നതിനിടെ ചില ജീവനക്കാർക്ക് കടിയേറ്റതിനെ തുടർന്നാണ് പുതിയ നിർദ്ദേശം. 1, 7, 21 ദിവസക്രമത്തിൽ മൂന്നു ഡോസ് പ്രതിരോധ കുത്തിവയ്പ് എടുത്തവർ മാത്രമേ നായ്ക്കളെ കുത്തിവയ്ക്കാവൂ എന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിർദ്ദേശം. പ്രതിരോധശേഷി കുറഞ്ഞവർ ശരീരത്തിലെ ആന്റിബോഡി പരിശോധനയും നടത്തണം. കൊവിഡ് പിടിപെട്ട പലർക്കും പ്രതിരോധശേഷി കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.