കുന്നംകുളം: തെരുവുനായ്കൾക്കുള്ള കുത്തിവയ്പ് കാര്യക്ഷമമാക്കാൻ എ.സി. മൊയ്തീൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന തെരുവുനായ പ്രശ്‌നപരിഹാര യോഗം തീരുമാനിച്ചു. മത്സ്യ, മാംസ മാർക്കറ്റുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിശോധന ശക്തമാക്കും. മാലിന്യങ്ങൾ കൃത്യമായി സംസ്‌കരിക്കണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു.
റോഡരികിലും വിജന സ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. ഇതിനെതിരെ ബസ് സ്റ്റാൻഡിലും മറ്റ് ജനവാസ മേഖലകളിലും ജാഗ്രത പുലർത്താൻ തദ്ദേശ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചു. മണ്ഡലത്തിലെ മുഴുവൻ വളർത്തുനായ്ക്കൾക്കും ഒക്ടോബർ 30നകം ലൈസൻസ് എടുത്തില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും. യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. കെ. രാമകൃഷ്ണൻ, പി.ഐ. രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
മറ്റ് തീരുമാനങ്ങൾ