ചേലക്കര: ചേലക്കര റോഡിൽ വെള്ളിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വാഴക്കോട്- പ്ലാഴി റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ചേലക്കര ടൗണിൽ കോൺക്രീറ്റ് റോഡ് പ്രവൃത്തി നട ക്കുന്നതിനാലാണ് 30 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നിലവിൽ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന റോഡ് വഴിയും പഴയന്നൂർ ഭാഗത്തേക്ക് പോകുന്ന ഭാരം കുറഞ്ഞ വാഹനങ്ങളും മിനി ബസുകളും കിള്ളിമംഗലം ജംഗ്ഷനിൽനിന്ന് തിരിഞ്ഞ് വെങ്ങാനല്ലൂർ വില്ലേജ് ഓഫീസ്, വെങ്ങാനല്ലൂർ സെന്റർ വഴി ചേലക്കര കോൺവന്റ് ജംഗ്ഷനിൽ വന്ന് മെയിൻ റോഡിലേക്ക് കയറേണ്ടതാണ്. ഭാരം കൂടിയവ കിള്ളിമംഗലം ജംഗ്ഷനിൽനിന്ന് തിരിഞ്ഞ് പൈങ്കുളം, തൊഴൂപ്പാടം, വെങ്ങാനല്ലൂർ വഴി ചേലക്കര കോൺവന്റ് ജംഗ്ഷനിൽ വന്ന് മെയിൻ റോഡിലേക്ക് കയറി പഴയന്നൂർ ഭാഗത്തേക്കു പോകേണ്ടതാണ്.