ചേർപ്പ്: പാറളം പഞ്ചായത്തിലെ അമ്മാടത്തുള്ള കെ.എസ്.ഇ.ബി ഓഫീസ് പാലയ്ക്കലിലേക്ക് മാറ്റി സ്ഥാപിച്ചതിനെതിരെ പ്രതിഷേധം. വർഷങ്ങളായി പഞ്ചായത്ത് ഓഫീസിന്റെ സമീപത്താണ് കെ.എസ്.ഇ.ബി ഓഫീസ് സ്ഥിതി ചെയ്തിരുന്നത്. പഞ്ചായത്തുമായി ആലോചിക്കാതെയാണ് ഇന്നലെ രാവിലെ ഓഫീസ് പാലയ്ക്കലിലേക്ക് മാറ്റിയത്. ഇതിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.ആർ. വർഗീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ സെബി ജോസഫ്, പി.വി. സുബ്രഹ്മണ്യൻ, പാറളം ലോക്കൽ സെക്രട്ടറി ടി.ജി. വിനയൻ, ജയിംസ് മാസ്റ്റർ, കെ.കെ. മണി, ആശ മാത്യൂസ്, സ്റ്റെനി ചാക്കോ, വിദ്യ നന്ദനൻ, മിനി വിനയൻ, സ്മിനു മുകേഷ്, കെ.വി. വിശ്വംഭരൻ, കബീർ, എം.പി. സുധീഷ് എന്നിവർ സംസാരിച്ചു.