ചെറുതുരുത്തി: കേരള കലാമണ്ഡലത്തിൽ പെൻഷൻ പറ്റിയവർക്ക് പരിഷ്‌കരിച്ച പെൻഷൻ കഴിഞ്ഞ മൂന്നു വർഷമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് പെൻഷണേഴ്‌സ് സംഘ് നാളെ കലാമണ്ഡലത്തിന് മുന്നിൽ ധർണ നടത്തും. സംസ്ഥാന സെക്രട്ടറി മോഹനൻ ധർണ ഉദ്ഘാടനം ചെയ്യും.