 
മുത്രത്തിക്കര: കൊച്ചിൻ മലബാർ കമ്പനിയുടെ തോട്ടങ്ങൾ റീപ്ലാന്റ് ചെയ്യണമെന്ന് സി.ഐ.ടി.യു കൊടകര ഏരിയ സമ്മേളനം പ്രമേയം വഴി ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.വി. ചന്ദ്രൻ പതാക ഉയർത്തി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി. ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ.വി. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ, സംസ്ഥാന കമ്മിറ്റി അംഗം ലതാ ചന്ദ്രൻ, ജില്ലാ ജോ:സെക്രട്ടറി പി.കെ. ശിവരാമൻ, ജില്ലാ വൈസ് പ്രസിഡന്റ് പി.ജി. വാസുദേവൻ നായർ, സി.പി.എം പറപ്പൂക്കര ലോക്കൽ സെക്രട്ടറി പി.ആർ. രാജൻ, സംഘാടക സമതി ചെയർമാൻ പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ്, പി.കെ. ശങ്കരനാരായണൻ, എം.കെ അശോകൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി.ആർ. പ്രസാദൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.എ. ഫ്രാൻസീസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 43 യുണിയനുകളിൽ നിന്നും 150 പേർ പ്രതിനിധികളായി പങ്കെടുത്തിരുന്നു. സമ്മേളനം 43 അംഗ ഏരിയ കമ്മിറ്റിയെയും പ്രസിഡന്റായി എ.വി. ചന്ദ്രൻ, സെക്രട്ടറിയായി പി.ആർ. പ്രസാദൻ, ട്രഷറർ ആയി പി.സി. ഉമേഷ് എന്നിവരെയും തിരഞ്ഞെടുത്തു.