 
എൽ.ജെ.ഡി ജില്ലാ പഠന ക്യാമ്പിന്റെ സ്വാഗതസംഘം രൂപീകരണ യോഗം പ്രസിഡന്റ് യൂജിൻ മോറേലി ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: സ്‌കൂൾ പ്രവർത്തന സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ ആക്കുവാനുള്ള ഖാദർ കമ്മിറ്റി ശുപാർശ സ്വാഗതാർഹമാണെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി പറഞ്ഞു. അതിരപ്പിള്ളിയിൽ ഒക്ടോബറിൽ നടക്കുന്ന ജില്ലാ ക്യാമ്പിന്റെ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂൾ സമയം മാറ്റുന്നതിന് മത സംഘടനകളുമായി ചർച്ച ചെയ്യണമെന്ന മുസ്ലിം ലീഗിന്റെ അഭിപ്രായം ബാലിശമാണെന്നും യൂജിൻ മോറേലി പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് ജോർജ് കെ.തോമസ് അദ്ധ്യക്ഷത വഹിച്ചു. ജോസ് പൈനാടത്ത്, കെ.സി. വർഗീസ് ,അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ജോർജ് വി.ഐനിക്കൽ, ഷംസുദ്ധീൻ മരയ്ക്കാർ, തുളസീധരൻ ഗുരുവായൂർ, ഹനീഫ മതിലകം, എ.എൽ. കൊച്ചപ്പൻ, ടി.ഒ. പൗലോസ്, സി.എ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ക്യാമ്പിന്റെ വിജയത്തിന് യൂജിൻ മോറേലി ചെയർമാനായി 101 അംഗം കമ്മിറ്റി രൂപീകരിച്ചു.