prahasanam

മൈക്രോപ്ലാനിന്റെ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ നിർവഹിക്കുന്നു.

കൊടകര: മൈക്രോ പ്ലാനിന്റെ പ്രകാശനം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ജോയ് നെല്ലിശ്ശേരിക്ക് നൽകി നിർവഹിച്ചു. വൈസ് പ്രസിഡന്റ്് കെ.ജി. രജീഷ്, സ്ഥിരംസമിതി അദ്ധ്യക്ഷ സ്വപ്ന സത്യൻ, അസിസ്റ്റന്റ് സെക്രട്ടറി ഉഷ, പ്ലാൻ ക്ലാർക്ക് രാമചന്ദ്രൻ, വി.ഇ.ഒ: കെ. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
സംസ്ഥാനത്ത് 4 വർഷത്തിനുള്ളിൽ അതിദാരിദ്ര്യം നിർമ്മാർജനം ചെയ്യുന്നതിന്റെ ഭാഗമായി കൊടകര പഞ്ചായത്തിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ അതിദാരിദ്ര്യം അനുഭവിക്കുന്ന 10 കുടുംബങ്ങളെ കണ്ടെത്തി. വാർഡ്തല സമിതിയുടെ നേതൃത്വത്തിൽ അവരെ നേരിട്ട് സന്ദർശിച്ച് ആവശ്യങ്ങൾ മനസിലാക്കി വർക്കിംഗ് ഗ്രൂപ്പ് ചേർന്ന് അവർക്ക് ആവശ്യമായ അടിയന്തര, ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ ആവിഷ്‌കരിച്ചു. പഞ്ചായത്തിന്റ ഫണ്ട്, സന്നദ്ധ സംഘടനകളുടെ സ്‌പോൺസർഷിപ്പ് എന്നിവ ഉൾപ്പെടുത്തി വിവിധ സർക്കാർ സേവന പദ്ധതികൾ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയോജിപ്പിച്ചായിരിക്കും അതിദാരിദ്ര്യം നിർമ്മാർജ്ജനം.