
പാവറട്ടി: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്‌ത ഹർത്താലിനോടനുബന്ധിച്ച് എളവള്ളി പഞ്ചായത്തിലെ വാക, താമരപ്പള്ളി എന്നീ സ്ഥലങ്ങളിൽ വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വാഹനങ്ങളും സ്ഥാപനങ്ങളും ആക്രമിച്ച നാല് പി.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. കാക്കശ്ശേരി മരോട്ടിക്കൽ വീട്ടിൽ മുഹമ്മദ് ഷാമിൽ (18), പാടൂർ കാരംകൊല്ലി വീട്ടിൽ ഷമീർ (36), തിരുനെല്ലൂർ മൂക്കലെ പണിക്കവീട്ടിൽ റഷീദ് (48), തിരുനെല്ലൂർ പുതിയവീട്ടിൽ ഹസീബ് (41) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.