meeting
അഖിലേന്ത്യ കിസാൻസഭയുടെ തൃശൂരിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ ചാലക്കുടി ഏരിയതല സംഘാടക സമിതി രൂപീകരണ കൺവെൻഷൻ എ.സി. മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉദാരവത്കരണ നയത്തിന്റെ ഭാഗമായി കൃഷിയിൽ നിന്നും കർഷകർ വിട്ടുനിൽക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് എ.സി. മൊയ്തീൻ. കൃഷി കോർപറേറ്റുകൾക്ക് അടിയറവ് വയ്ക്കുകയാണെന്നും അദേഹം പറഞ്ഞു. അഖിലേന്ത്യ കിസാൻ സഭയുടെ തൃശൂരിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന്റെ ചാലക്കുടി ഏരിയതല സംഘാടക സമിതി രൂപീകരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏരിയ കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.എ. ജോജി അദ്ധ്യക്ഷനായി. യു.പി. ജോസഫ്, ബി.ഡി. ദേവസി, ടി.എ. രാമകൃഷ്ണൻ, കെ.എസ്. അശോകൻ, മായ ശിവദാസൻ, ജെനീഷ് പി. ജോസ്, ടി.പി. ജോണി, സി.കെ. ശശി, എ.എം. ഗോപി, സി.എസ്. സുരേഷ്, ഡെന്നീസ് കെ. ആന്റണി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബി.ഡി. ദേവസ്സി (രക്ഷാധികാരി), കെ.എസ്. അശോകൻ (ചെയർമാൻ), ടി.പി. ജോണി (കൺവീനർ), അഡ്വ. കെ.എ. ജോജി (ട്രഷറർ).