തൃശൂർ: നായ ശല്യം രൂക്ഷമായതോടെ ത്വരിതഗതിയിൽ നായകൾക്ക് തീവ്രവാക്‌സിനേഷൻ ഡ്രൈവുകൾ നടത്തിവരികയാണ് മിക്ക തദ്ദേശസ്ഥാപനങ്ങളും. വളർത്തുനായകളുടെയും തെരുവ് നായകളുടെയും കണക്കുകൾ എടുത്ത് അതിനനുസൃതമായ നടപടികൾക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. കുന്നംകുളം നഗരസഭയും മുല്ലശ്ശേരി പഞ്ചായത്തുമാണ് ഇപ്പോൾ നായകൾക്ക് വാക്‌സിനേഷൻ ഡ്രൈവ് നടപടികളുമായി രംഗത്തെത്തിയിട്ടുള്ളത്. എന്നാൽ നായശല്യമേറുമ്പോഴും നടപടികൾ പേരിലൊതുക്കുന്ന പ്രവണതയും ചില തദ്ദേശസ്ഥാപനങ്ങൾ പിന്തുടരുന്നു.