ചാലക്കുടി: അടിപ്പാത നിർമ്മാണത്തിന്റെ ഭാഗമായി ദേശീയപാതയിൽ ഗതാഗത നിയന്ത്രണം നടപ്പാക്കി. ഇന്നലെ വൈകിട്ടു മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ആറുമാസക്കാലം നിയന്ത്രണം തുടരും. അടിപ്പാതയുടെ കിഴക്കു ഭാഗത്തേയ്ക്കും നിർമ്മാണ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചതിനെ തുടർന്നാണ് നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള ഗതാഗത നിയന്ത്രണം.